മഴവെള്ളം ഒഴുക്കാൻ പദ്ധതി പാളയം മുതൽ കിഴക്കേക്കോട്ടവരെയുള്ള വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഭൂപ്രകൃതിയനുസരിച്ച് മഴപെയ്താൽ തമ്പാനൂരിലും കിഴക്കേക്കോട്ടയിലും വെള്ളം നിറയും. എത്രയുംവേഗം വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുക. ഇതിനായി പുതിയ ഓടകളും ഭൂഗർഭകനാലുകളും നിർമിക്കും നിലവിലുള്ള ഓടകളുടെയും കനാലുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കും നിശ്ചിത ഇടവേളകളിൽ ഓടകളിൽ അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും നീക്കം ചെയ്യൽ. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതോടെ ഓടകളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാക്കി മാലിന്യമെറിയുന്നതിന്റെ അളവ് കുറയുമെന്ന് …
Read More »സ്മാർട്ട് സിറ്റി 100 ദിവസം കൗണ്ട്ഡൗൺ
പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കോർപ്പറേഷൻ നടപടികൾ തുടങ്ങി. സ്മാർട്ട്‌സിറ്റി പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക കർമപദ്ധതിയും തയ്യാറാക്കും. ഒന്നരവർഷം മുൻപ് കൊച്ചിക്ക് സ്മാർട്ട് സിറ്റി ലഭിച്ചെങ്കിലും സമയബന്ധിതമായി പണി ആരംഭിക്കാൻപോലുമായില്ല. ഇവിടെ സംഭവിച്ച പോരായ്മകൾ തിരുത്തി മുന്നോട്ടുപോകാനാണ് തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് സാങ്കേതികവിദഗ്ദ്ധർ, കൺസൾട്ടൻസി പ്രതിനിധികൾ എന്നിവരുമായി കോർപ്പറേഷൻ ചർച്ചകൾ തുടങ്ങി. …
Read More »