വിസ്മയ കാഴ്ചകളൊരുക്കി ടാഗോര്‍ തിയറ്ററില്‍ മത്സ്യോത്സവത്തിന് തുടക്കമായി. ഗപ്പി മുതല്‍ ആമസോണ്‍ തീരത്തെ ക്യാറ്റ് ഫിഷ് വരെ നീളുന്ന മത്സ്യങ്ങള്‍, മത്സ്യകൃഷി രീതികള്‍, മത്സ്യ വിഭവങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും ഇതോടൊപ്പമുണ്ട്. തെക്കേ അമേരിക്കകാരി വിഡൊ റെറ്റട്ര, ഓസ്ട്രേലിയക്കാരി അരോണ, വെളിച്ചം അടിച്ചാല്‍ വെട്ടിത്തിളങ്ങുന്ന നിയോണ്‍ ടെട്രതുടങ്ങിയ മത്സ്യങ്ങളാണ് പ്രദര്‍ശനത്തിലെ താരങ്ങള്‍. പരിചിത മുഖങ്ങളായ ഗപ്പി, ഏഞ്ചല്‍, ഗോള്‍ഡ് ഫിഷ് തുടങ്ങിയ മത്സ്യങ്ങളും താരപ്പകിട്ട് കൈവിടാതെ പ്രദര്‍ശനത്തിലുണ്ട്. …
Read More »