കുട്ടികള്‍ക്ക് ക്ലാസ് റൂമിന്റെ മടുപ്പില്ലാതെ അറിവിന്റെ ലോകത്തേക്ക് പറക്കാന്‍ ‘മാജിക് നെസ്റ്റ്’ സമ്മർ ക്യാമ്പ്. വീ ഫോർ യൂ ഫൗണ്ടേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നരമാസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് ‘മാജിക് നെസ്റ്റ്’ ഏപ്രിൽ 4ന് ആരംഭിക്കും. സ്‌കൂളിലും വീട്ടിലും മറ്റിടങ്ങളിലുമുള്ള കുട്ടികളുടെ പെരുമാറ്റരീതികൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ നല്ല പെരുമാറ്റ-സ്വഭാവ രീതികൾ പരിശീലിക്കുന്നതിനും അവരുടെ നൈസർഗിക കഴിവുകളെ തിരിച്ചറിയുന്നതിനും ഈ ക്യാമ്പ് സഹായകമാകും. റോബോട്ടിക്‌സ്, മാജിക്, ന്യൂസ് …
Read More »കോവളം സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു
ലൈറ്റ്ഹൗസ് ബീച്ചിൽ പുതിയ ഇൻഫർമേഷൻ സെന്ററും ടോയ്‌ലറ്റ് ബ്ലോക്കും തീരഭംഗിക്കു മോടികൂട്ടാനായി ഗോവൻ മാതൃകയിലുള്ള കെട്ടിടങ്ങളുമായി സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന്റെ പദ്ധതികളുടെ ഭാഗമായാണ് സമുദ്ര ബീച്ച് പാർക്കും കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചും നവീകരിക്കുന്നത്. കോവളം ലൈറ്റ് ഹൗസ്, ഗ്രോവ് ബീച്ചുകളിൽ ടൂറിസംവകുപ്പിന്റെ ശ്രദ്ധയെത്താറുണ്ടെങ്കിലും സമുദ്ര ബീച്ചിനോട് അവഗണനയാണ് തുടർന്നുവരുന്നത്. ബീച്ചിലെ പാർക്കും പുൽത്തകിടിയും ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങളുമെല്ലാം നാശത്തിലായിരുന്നു. …
Read More »