G S T യു മായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലെ അവ്യക്തതകൾ തുടരുന്നതിനിടെ വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കടയടപ്പ് സമരം പ്രഖ്യാപിച്ചു . സമരത്തിൽ നിന്ന് പിന്മാറണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിട്ടും വ്യാപാരികൾ തയാറായിട്ടില്ല. G S T യുമായി ബന്ധപ്പെട്ടുള്ള വിലവര്ധനവിനെ കുറിച്ച് ചർച്ച ചെയ്യാൻ ധനമന്ത്രി വിളിച്ചു ചേർത്ത യോഗം അലസി പിരിഞ്ഞതിന് പിന്നാലെ ആയിരുന്നു കടയടപ്പ് സമരം പ്രഖ്യാപിച്ചത് . സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി ശ്രീ . തോമസ് ഐസക് .
അതോടൊപ്പം 14% ശതമാനം നികുതി കുറച്ചതു മൂലം ഇറച്ചി കോഴികൾ വില കുറച്ചു വിൽക്കണമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഇറച്ചി കോഴി വ്യാപാരികൾ ഇന്ന് മുതൽ വിൽപ്പന നിർത്തി വയ്ക്കും.
പെട്രോൾ ഡീസൽ വില ഓരോ ദിവസവും നിശ്ചയിക്കുനന്തു മൂലമുള്ള ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ചു പെട്രോൾ ഡീസൽ പമ്പുകൾ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കുന്നു . ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തിൽ വൻ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന കേന്ദ്ര ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു രാജ്യവ്യാപക പ്രതിഷേധം. ഓരോ സംസ്ഥാനത്തും ഓരോ ദിവസമാണു സമരം.