എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭ ഉപയോഗ ശൂന്യമായ പഴയ ബാഗുകളും ചെരിപ്പുകളും ശേഖരിക്കുന്നതിന് ജൂലൈ 29 ന് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു . പൂജപ്പുര മൈതാനം, ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, വഞ്ചി യൂർ കോടതി ജംഗ്ഷൻ, പൈപ്പിന്മൂട് ജംഗ്ഷൻ, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസ്, ബീച്ച് എച്ച് ഐ ഓഫീസിനു സമീപം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫീസിനു സമീപം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 21 വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത് . നഗര വാസികൾക്ക് ഈ പദ്ധതിയിലൂടെ ഉപയോഗ ശൂന്യമായ ചെരിപ്പുകളും ബാഗുകളും നൽകാവുന്നതാണ് . എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായുള്ള ഈ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മേയർ വി. കെ പ്രശാന്ത് അറിയിച്ചു
Tags Clean city Trivandrum Portal
Check Also
29th International Film Festival of Kerala (IFFK) Sees Enthusiastic Delegate Registration
iffk-2024-hello-trivandrum The 29th edition of the International Film Festival of Kerala (IFFK), one of India's …