കുട്ടികള്‍ക്ക് ക്ലാസ് റൂമിന്റെ മടുപ്പില്ലാതെ അറിവിന്റെ ലോകത്തേക്ക് പറക്കാന്‍ ‘മാജിക് നെസ്റ്റ്’ സമ്മർ ക്യാമ്പ്.
വീ ഫോർ യൂ ഫൗണ്ടേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നരമാസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് ‘മാജിക് നെസ്റ്റ്’ ഏപ്രിൽ 4ന് ആരംഭിക്കും.
സ്‌കൂളിലും വീട്ടിലും മറ്റിടങ്ങളിലുമുള്ള കുട്ടികളുടെ പെരുമാറ്റരീതികൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ നല്ല പെരുമാറ്റ-സ്വഭാവ രീതികൾ പരിശീലിക്കുന്നതിനും അവരുടെ നൈസർഗിക കഴിവുകളെ തിരിച്ചറിയുന്നതിനും ഈ ക്യാമ്പ് സഹായകമാകും.
റോബോട്ടിക്‌സ്, മാജിക്, ന്യൂസ് & ഫിലിം മേക്കിങ്, ഫോട്ടോഗ്രാഫി, ഒറിഗാമി, തീയറ്റർ പ്ളേ, ഡ്രായിങ് & പെയിന്റിങ്, യോഗ, നീന്തൽ, കരാട്ടെ തുടങ്ങിയ വിഷയങ്ങളിൽ പ്രഗൽഭർ കുട്ടികളെ നയിക്കും.
ക്ലാസ്സ് റൂം രീതികളിൽ നിന്ന് മാറി, ആക്റ്റിവിറ്റി ഒറിയന്റടായി പ്രകൃതിയോടിണങ്ങിയ ആക്കുളം പാർക്കിൽ നടക്കുന്ന ഈ ക്യാമ്പ് കുട്ടികൾക്ക് വ്യത്യസ്ത അനുഭവം പകരും.
രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും +91 75111 63000, +91 75111 62000 എന്നീ നമ്പറുകളിലോ info@we4you.org എന്ന ഈമെയിലിലോ ബന്ധപ്പെടുക.