Friday , October 18 2024
Home / prakriti_htvm (page 11)

prakriti_htvm

നിക്കോണ്‍ D820 ഉടന്‍ എത്തുന്നു

നാളിതുവരെ ഇറങ്ങിയ DSLR ക്യാമറകളിലെ ഒരു ക്ലാസിക് ആണ് നിക്കോണ്‍ D810. 2014ല്‍ പുറത്തിറക്കിയ ഈ ക്യാമറ പോലെ ലോകമെമ്പാടുമുള്ള റോ (RAW) ഷൂട്ടര്‍മാര്‍ക്ക് തൃപ്തി നല്‍കിയ മറ്റൊരു DSLR ഉണ്ടോ എന്നു പോലും സംശയമാണ്. D800/E എന്നീ ബോഡികളുടെ പണിക്കുറവു തീര്‍ത്തിറക്കിയ ഈ ബോഡി ഉജ്ജ്വല പ്രകടനമാണു നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ക്യാമറയ്ക്ക് ഒരു പിന്‍ഗാമി വരുന്നുവെന്നു കേള്‍ക്കുന്നത് ക്യാമറാ പ്രേമികളില്‍ ഏറെ ജിജ്ഞാസ ഉണര്‍ത്തുന്ന കാര്യമാണ്. പുതിയ …

Read More »

തിരുവനന്തപുരം ലൈറ്റ് മെട്രോയിൽ ടെക്നോ പാർക്ക് കൂടി ഉൾപ്പെടുത്തണം

നിർദിഷ്ട ലൈറ്റ് മെട്രോയുടെ രൂപ രേഖയിൽ കഴക്കൂട്ടം ടെക്നോപാര്ക്കിനെയും ഉൾപ്പെടുത്തണമെന്ന് ടെക്നോപാർക്കിലെ തൊഴിൽ ദാതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏകദേശം മുന്നൂറോളം കമ്പനികളായി 45000 ഓളം ഐ ടി തൊഴിലാളികളും അതിന്റെ പകുതിയോളം അനുബന്ധ തൊഴിലിലേർപ്പെട്ടിരിക്കുന്നവരും ജോലി ചെയ്യന്ന ടെക്നോപാർക്കിന്റെ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു . ഇപ്പോഴത്തെ നിലയിൽ പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിന്ന് തുടങ്ങി കഴക്കൂട്ടം എം സി റോഡ് വഴി കാര്യവട്ടം , …

Read More »

‘വെളിപാടിന്റെ പുസ്തകം’ – പതിനൊന്നു വർഷത്തിനുശേഷം മേനംകുളത്ത് വീണ്ടും ലാൽ

തിരുവനന്തപുരം∙ മേനംകുളത്തെ മജിസ്ട്രേട്ടീവ് ബംഗ്ലാവിൽ മോഹൻലാൽ വീണ്ടും എത്തി. ‘വെളിപാടിന്റെ പുസ്തകം’ സിനിമ ചിത്രീകരണത്തിനുവേണ്ടി ആയിരുന്നു രണ്ടാംവരവ്. പതിനൊന്നു വർഷത്തിനു ശേഷമാണു ലാൽ ഇവിടെ എത്തുന്നത്. മുൻ എംഎൽഎയും റിട്ട.മജിസ്ട്രേട്ടുമായിരുന്ന ജെസി മൊറൈസിന്റെ ഇരുനില വീടാണു മജിസ്ട്രേട്ടീവ് ബംഗ്ലാവ്. മഹാസമുദ്രം ഷൂട്ടിങ്ങിനായി 2006ലാണു ലാൽ ഇവിടെ ആദ്യം എത്തിയത്. ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗമായിരുന്നു അന്നു ചിത്രീകരിച്ചത്. മുണ്ടുമടക്കിയുടുത്തു പങ്കായം കൊണ്ട് എതിരാളികളെ നേരിട്ട ഇസഹാക്കിനെ ഇന്നും ഇവർ …

Read More »

ചാംപ്യൻസ് ട്രോഫി ജയം; ഐസിസി റാങ്കിങ്ങിൽ പാക്കിസ്ഥാൻ ആറാമത്

ചാംപ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ പാക്കിസ്ഥാനു മെച്ചം. എട്ടാമതായിരുന്ന ടീം ഇന്നലെ പ്രഖ്യാപിച്ച പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. ശ്രീലങ്കയും ബംഗ്ലദേശും പാക്കിസ്ഥാനു പിന്നിലായി. ഇതോടെ, 2019 ലോകകപ്പിനു പാക്കിസ്ഥാൻ നേരിട്ടു യോഗ്യത നേടാനുള്ള സാധ്യതയുമായി. സെപ്റ്റംബർ 30ലെ റാങ്കിങ് അനുസരിച്ച് ആദ്യ ഏഴു സ്ഥാനക്കാർക്കാണു ലോകകപ്പിനു നേരിട്ടു യോഗ്യത. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ, സെമിയിൽ ഇംഗ്ലണ്ട് എന്നീ മുൻനിര …

Read More »

വിനീത് വീണ്ടും ബ്ലാസ്റ്റേഴ്സിൽ

മെഹ്താബിബിനെയും നിലനിർത്തി . ജിംഗാനെ ഡ്രാഫ്റ്റിലൂടെ നേടിയെടുക്കാൻ ശ്രമം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന മലയാളിയായ വിനീതിനെ ബ്ലാസ്റ്റേഴ്സിൽ നിലനിർത്താൻ തീരുമാനം. കൂടാതെ മിഡ് ഫീൽഡർ മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്സിൽ തന്നെ നിലനിർത്തും . കഴിഞ്ഞ സീസണിൽ പ്രതിരോധ നിരയിലെ മിന്നും താരമായിരുന്ന സന്ദേശ് ജിംഗാനെ ഡ്രാഫ്റ്റിലൂടെ നേടിയെടുത്തു ടീമിലെത്തിക്കാനാണ് ശ്രമം. കഴിഞ്ഞ തവണ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച വിനീതിനെ ടീമിൽ നിലനിർത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്

Read More »

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു: വില 500 രൂപ

മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം പുറത്തിറക്കിയേക്കും. 500 രൂപ മാത്രമായിരിക്കും ഫോണിന്റെ വിലയെന്നും സൂചനയുണ്ട്. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിക്കുക. വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് പദ്ധതി. ജൂലായ് അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോണ്‍ വിപണിയിലെത്തും. അതിനിടെ കഴിഞ്ഞ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ …

Read More »

തൊണ്ടി മുതലും ദൃക്സാക്ഷിയും

സമകാല മലയാളസിനിമയുടെ വഴി മാറ്റിയ ചിത്രങ്ങളിലൊന്നായ ‘മഹേഷിന്റെ പ്രതികാര’ത്തിനു ശേഷമെത്തിയ ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ സംവിധായകൻ എന്ന നിലയിൽ ദിലീഷിന്റെ ചുവടുറപ്പിക്കലാണ്. അക്ഷരാർ‌ഥത്തിൽ ഗംഭീരമെന്നു പറയാവുന്ന സിനിമ. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു മോഷണത്തിന്റെ തൊണ്ടി മുതലും അതിന്റെ ഏക ദൃക്സാക്ഷിയുമാണ് പ്രമേയം. മോഷണം തെളിയിക്കാനായി പൊലീസും പരാതിക്കാരും കഷ്ടപ്പെടുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രസാദും (സുരാജ് …

Read More »

കഴക്കൂട്ടത്തിന്റെ മുഖം മാറും

ബൈപ്പാസ് ജങ്ഷനില്‍ ഓഡിറ്റോറിയവും ആംഫി തിേയറ്ററും പാര്‍ക്കിങ് കേന്ദ്രവും * ക്ഷേത്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു െെബപ്പാസ് ജങ്ഷനിൽ ഓഡിറ്റോറിയവും  ആംഫി തിേയറ്ററും പാർക്കിങ്‌ കേന്ദ്രവും ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു ടെക്നോ നഗരത്തിന്റെ മുഖം മാറ്റുന്ന 14 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി. നാട്ടുകാർക്കും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം ഒരു പോലെ ഉപയോഗപ്രദമാകുന്ന നിർമാണ പ്രവർത്തനങ്ങൾ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്.   അഞ്ച് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴക്കൂട്ടം കുളങ്ങര …

Read More »

കോവളം സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു

ലൈറ്റ്ഹൗസ് ബീച്ചിൽ പുതിയ ഇൻഫർമേഷൻ സെന്ററും ടോയ്‌ലറ്റ് ബ്ലോക്കും തീരഭംഗിക്കു മോടികൂട്ടാനായി ഗോവൻ മാതൃകയിലുള്ള കെട്ടിടങ്ങളുമായി സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന്റെ പദ്ധതികളുടെ ഭാഗമായാണ് സമുദ്ര ബീച്ച് പാർക്കും കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചും നവീകരിക്കുന്നത്. കോവളം ലൈറ്റ് ഹൗസ്, ഗ്രോവ് ബീച്ചുകളിൽ ടൂറിസംവകുപ്പിന്റെ ശ്രദ്ധയെത്താറുണ്ടെങ്കിലും സമുദ്ര ബീച്ചിനോട് അവഗണനയാണ് തുടർന്നുവരുന്നത്. ബീച്ചിലെ പാർക്കും പുൽത്തകിടിയും ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങളുമെല്ലാം നാശത്തിലായിരുന്നു. …

Read More »