Friday , October 18 2024
Home / Lifestyle / Cuisine / VENKADESA BHAVAN (Brahmins Hotel) Pure Vegetarian

VENKADESA BHAVAN (Brahmins Hotel) Pure Vegetarian

അനന്തപുരിക്ക് പഴമയുടെയും പാരമ്പര്യത്തിന്റെയും ഒരുപാട് ചരിത്രങ്ങൾ നമ്മോടു പങ്കുവയ്ക്കുവാനുണ്ടാകും. അത് രാജഭരണത്തിന്റെയും രാജവീഥികളുടെയും, ഇന്നും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന രാജ കൊട്ടാരങ്ങളുടെയും ചരിത്രങ്ങൾ മാത്രമല്ല. അനന്തപുരി നിവാസികളുടെ ആതിഥ്യ മനോഭാവത്തിന്റെയും സ്വാദിന്റെയും കഥകൾ കൂടിയാണ്. ഒരു ദിവസത്തേക്കോ, അതല്ല ഒരു ജന്മം തന്നെ ഇവിടെ ജീവിച്ചു തീർക്കുവാൻ എത്തിയവരോ ആരുമാകട്ടെ , അവരുടെയൊക്കെ മടിശീലയുടെ കനം നോക്കാതെ ഉദരവും മനസും ഒരുപോലെ തൃപ്തി പെടുത്തി ഒരു ചെറു ചിരിയോടെ അവരെ എതിരേൽക്കുകയും യാത്ര അയക്കുകയും ചെയ്തിരുന്ന ഭക്ഷണ ശാലകൾ ഇവിടെ ഉണ്ടായിരുന്നു . നഗരവൽക്കരിക്കപ്പെട്ടതിനു ശേഷം ഒരുപാടു ആധുനിക ഭക്ഷണ ശാലകൾ ഉണ്ടാവുകയും നഗര വാസികളുടെ ഭക്ഷണ രീതികളിൽ തന്നെ മാറ്റങ്ങൾ വന്നു തുടങ്ങി എങ്കിലും പഴമ നഷ്ടപ്പെടുത്താതെ ഇന്നും അതിഥികളെ തൃപ്തി പെടുത്തുന്ന ഭക്ഷണ ശാലകളിൽ ഒന്നാണ് പടിഞ്ഞാറേ കോട്ടയിലുള്ള VENKADESA BHAVAN.  നാടൻ വെജിറ്റേറിയൻ ഹോട്ടൽ ആറാട്ടു ഘോഷയാത്ര ആരംഭിക്കുന്നത് ഈ ഹോട്ടലിനു മുമ്പിലുള്ള വഴിയിൽ നിന്നുമാണ് .

ഇരു നിലകളായാണ് ഹോട്ടൽ .ഒരുപാടു സ്ഥല സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും , കാത്തു നിന്ന് അധികം മുഷിയേണ്ടി വരില്ല. 55 വര്ഷങ്ങള്ക്കു മുൻപ് പദ്മനാഭ അയ്യർ എന്നയാൾ ഇപ്പോഴുള്ള കെട്ടിടത്തിന്റെ അടുത്തുള്ള കടയിലാണ് ഇത് തുടങ്ങിയത്. പിന്നീട് ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി. ആ തലമുറയിൽ പെട്ട ശങ്കരൻ എന്നയാളാണ് ഇപ്പോൾ കൗണ്ടറിൽ . ഒരു വശത്തു കൗണ്ടറിൽ പലഹാരങ്ങൾ അടുക്കി വച്ചിരിക്കുന്നു, ഉഴുന്ന് വട, ഉള്ളി വട, കാര വട , ഇലയപ്പം തുടങ്ങിയവ. കാര വടയും വെള്ള ചമ്മന്തിയും ആണ് ഇവിടുത്തെ സ്പെഷ്യൽ .

ദിവസവും 2500-3000 കാര വട വിറ്റിരുന്നിടത്തു ഇപ്പോൾ 1500 എണ്ണമേ വിറ്റു പോകുന്നുള്ളൂ  എന്ന് 50 വർഷമായി ഇവിടെ ഭക്ഷണം പാചകം ചെയ്യുന്ന പെരിയസ്വാമി പറഞ്ഞു. ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും എല്ലാം സഹോദരങ്ങളും ബന്ധുക്കളുമാണ് . സഹായത്തിനായി ഇപ്പോൾ പുറത്തു നിന്നുള്ള ഒന്ന് രണ്ടു പേരുണ്ട് . മിതമായ വിലയെ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നുള്ളു എന്നുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത, 30-40 രൂപയ്ക്കു നല്ല സ്വാദിഷ്ടമായ മസാലദോശയും ചായയും ലഭിക്കും . ഞാൻ ഇറങ്ങുമ്പോൾ ക്യാഷ് കൗണ്ടറിനോട് ചേർന്ന് വഴിയിൽ നിന്നും പാർസൽ ഓർഡർ ചെയ്യാനുള്ള കൗണ്ടറിലും നല്ല തിരക്ക്. നല്ല വെജിറ്റേറിയൻ ആഹാരം കഴിക്കണമെന്നുണ്ടെങ്കിൽ ഒരു ദിവസം നിങ്ങളും പോകുക. മനസും വയറും ഒരുപോലെ നിറച്ചു വരാം

About prakriti_htvm

Check Also

പു​ട്ടി​ന്‍റെ വ്യ​ത്യ​സ്ത രു​ചി​ക​ളു​മാ​യി “പു​ട്ടോ​പ്യ’

തി​രു​വ​ന​ന്ത​പു​രം : മലയാളികളുടെ ഭക്ഷണ ക്രമങ്ങളിൽ പ്രീയങ്കരമായ ഒന്നാണ് ആവി പറക്കുന്ന പുട്ടും കറിയും. ത​ല​സ്ഥാ​ന​വാ​സി​ക​ൾ​ക്കാ​യി എ​ക്കാ​ല​വും വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​മേ​ള​ക​ൾ …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.