സംസ്ഥാനത്ത് ആദ്യമായി നൂറിലധികം സർക്കാർ വകുപ്പുകൾ ഒരുമിച്ചു അണിനിരക്കുന്ന പ്രദർശന വിപണന മേള ‘അനന്ത വിസ്മയത്തിനു’ കനകക്കുന്നിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് .
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഒരുക്കിയിട്ടുള്ള സ്റ്റുഡൻറ്സ് മാർക്കറ്റ് ഉൾപ്പടെ 150 ഓളം സ്റ്റാളുകളാണ് മേളയുടെ പ്രത്യേകത. 14 ജില്ലകളിൽ നിന്നുമുള്ള വ്യത്യസ്ത രുചി വിഭവങ്ങളുമായി കുടുംബശ്രീയും മേളയുടെ ഭാഗമാകുന്നു. ജയിൽ വകുപ്പും ഫോറെസ്റ് ഡിപ്പാർട്ടമെന്റും സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നു. സംസ്ഥാന പോലീസ് വകുപ്പിന്റെ ചരിത്രവും സുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും കനകക്കുന്ന് കൊട്ടരത്തിൽ സജ്ജീകരിച്ചിരിക്കുന്നു . മെയ് 24 മുതൽ 30 വരെ രാവിലെ 11 മുതൽ രാത്രി 10 വരെ യാണ് മേളയുടെ സമയം .
എല്ലാ ദിവസവും ഉച്ചകഴിഞ്ഞു വിവിധ വിഷയങ്ങളിൽ സെമിനാറുകളും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും .
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും കൗൺസിലിങ് സേവനങ്ങളും സൗജന്യമായി മരുന്നുകളും ലഭ്യമാകും
അനന്തവിസ്മയത്തിൽ ലഭ്യമാകുന്ന സർക്കാർ സേവനങ്ങളിൽ ചിലത്
- കുട്ടികൾക്ക് ഉൾപ്പടെ ആധാർ എൻറോൾമെൻറ്
- ടെലി ഹെൽത്ത് ഹെല്പ് ലൈൻ
- കൗമാര ആരോഗ്യ കൗൺസിലിങ്
- ജീവിതശൈലീ രോഗ നിർണായ പരിശോധനകൾ
- മണ്ണ് പരിശോധന
- ജി എസ് ടി പരിചയം
- ഉറവിട മാലിന്യ സംസ്ക്കരണം നൂതന മാർഗ്ഗങ്ങൾ