ബൈപ്പാസ് ജങ്ഷനില്‍ ഓഡിറ്റോറിയവും ആംഫി തിേയറ്ററും പാര്‍ക്കിങ് കേന്ദ്രവും * ക്ഷേത്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു
െെബപ്പാസ് ജങ്ഷനിൽ ഓഡിറ്റോറിയവും
ആംഫി തിേയറ്ററും പാർക്കിങ് കേന്ദ്രവും
ക്ഷേത്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു
ടെക്നോ നഗരത്തിന്റെ മുഖം മാറ്റുന്ന 14 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി.
നാട്ടുകാർക്കും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം ഒരു പോലെ ഉപയോഗപ്രദമാകുന്ന നിർമാണ പ്രവർത്തനങ്ങൾ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. അഞ്ച് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴക്കൂട്ടം കുളങ്ങര ക്ഷേത്രത്തിനോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് പ്രധാന കേന്ദ്രം.
ഒന്നരവർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കുമെന്ന് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോലത്തുകര, കുളങ്ങര ക്ഷേത്രപരിസരം എന്നിവിടങ്ങളിലെ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞു.
ശിവഗിരി തീർഥാടകർക്ക് ഇടത്താവളം
ശ്രീനാരായണഗുരു അരുവിപ്പുറത്തിനു ശേഷം ശിവ പ്രതിഷ്ഠ നടത്തിയത് കോലത്തുകര ക്ഷേത്രത്തിലാണ്. ശിവഗിരി തീർഥാടകർ ചെമ്പഴന്തി, അരുവിപ്പുറം എന്നീ സ്ഥലങ്ങൾക്കൊപ്പം കോലത്തുകരയിലും എത്താറുണ്ട്. ഇതിനെ തുടർന്നാണ് ശിവഗിരി, ശബരിമല തീർഥാടകർക്കായുള്ള ഇടത്താവള സൗകര്യങ്ങൾ കോലത്തുകരയിലും ഒരുക്കുന്നത്. തീർഥാടകർക്ക് ഭക്ഷണംകഴിക്കാനും, വിശ്രമിക്കാനും സൗകര്യമൊരുക്കുന്ന ഒരു ഓഡിറ്റോറിയമാണ് ഇവിടെ നിർമിക്കുന്നത്. ശൗചാലയം, പാർക്കിങ് സ്ഥലം എന്നിവയും ഒരുക്കും.
കഴക്കൂട്ടം- മുക്കോല ബൈപ്പാസിന് സമീപത്താണ് കോലത്തുകര ക്ഷേത്രം. അതുകൊണ്ടുതന്നെ നഗരത്തിന് പുറത്ത് ശബരിമല തീർഥാടകർക്കുള്ള ഇടത്താവളമായും ഇത് മാറും. 2.39 കോടി രൂപയാണ് കോലത്തുകരയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. അടുത്തമാസത്തോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
പൈതൃക തീർഥാടന കേന്ദ്രങ്ങളുടെ ശൃംഖല
സംസ്ഥാനത്തെത്തുന്ന തീർഥാടകർക്കും, നാട്ടുകാർക്കും ഒരുപോലെ ഉപയോഗപ്രദമാകുന്നതാണ് കഴക്കൂട്ടം മണ്ഡലത്തിൽ നടപ്പാക്കുന്ന പൈതൃക തീർഥാടന ശൃംഖല. കുളങ്ങര, കോലത്തുകര എന്നീക്ഷേത്രങ്ങൾ കൂടാതെ കഴക്കൂട്ടം മഹാദേവക്ഷേത്രം, അണിയൂർ, മൺവിള ക്ഷേത്രങ്ങളിലും ഈ പദ്ധതിപ്രകാരം നവീകരണം നടക്കുന്നുണ്ട്.
മഹാദേവ ക്ഷേത്രത്തിലും ശബരിമല ഇടത്താവളവും സദ്യാലയവും അടക്കം അഞ്ചുകോടിരൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും ആദ്യമായി കണ്ടുമുട്ടിയ അണിയൂർ ക്ഷേത്രത്തിൽ രണ്ടുകോടി രൂപയാണ് ചെലവഴിക്കുന്നത്. ഇപ്പോൾ ഇവിടെ സ്മൃതിമണ്ഡപമുണ്ട്. ഇതിനൊപ്പം കുളം നവീകരണം, ഗ്രന്ഥശാല, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയാണ് നിർമിക്കുന്നത്. മൺവിള ക്ഷേത്രത്തിൽ 30 ലക്ഷം രൂപ ചെലവിട്ട് ഓഡിറ്റോറിയം നിർമിക്കുന്നു.
മൺവിള ക്ഷേത്രത്തിലെ പൈതൃക വിനോദസഞ്ചാരകേന്ദ്രം
ടെക്‌നോ നഗരത്തിന്റെ മുഖം മാറ്റുന്ന 14 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി. നാട്ടുകാർക്കും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കുമെല്ലാം ഒരു പോലെ ഉപയോഗപ്രദമാകുന്ന നിർമാണ പ്രവർത്തനങ്ങൾ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്.
അഞ്ച് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴക്കൂട്ടം കുളങ്ങര ക്ഷേത്രത്തിനോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് പ്രധാന കേന്ദ്രം. ഒന്നരവർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കുമെന്ന് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോലത്തുകര, കുളങ്ങര ക്ഷേത്രപരിസരം എന്നിവിടങ്ങളിലെ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞു.
നടപ്പാതയും പാർക്കും
കഴക്കൂട്ടം ബൈപ്പാസ് ജങ്ഷന്റെ ഇപ്പോഴത്തെ രൂപം തന്നെ മാറുന്ന വികസനമാണ് പൈതൃക വിനോദസഞ്ചാര പദ്ധതിപ്രകാരം വരുന്നത്. പഴയ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന രണ്ടേക്കർ സ്ഥലത്താണ് പാർക്കും ഓഡിറ്റോറിയവും അടക്കമുള്ളവ നിർമിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാർക്ക്, നടപ്പാത, കഫറ്റേരിയ, ഓഡിറ്റോറിയം, ആംഫി തിയേറ്റർ, സൗരോർജ്ജ വിളക്കുകൾ, പാർക്കിങ് സൗകര്യം, മാലിന്യ സംസ്‌കരണ യൂണിറ്റ് തുടങ്ങിയവയാണ് ഇവിടെ നിർമിക്കുന്നത്.
കുളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും നവീകരിക്കും. 4.95 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
പരമ്പരാഗത ശൈലിയിൽ പ്രകൃതിയോടിണങ്ങി നിൽക്കുന്ന രൂപകൽപ്പന നടത്തിയിട്ടുള്ളത് ആർക്കിടെക്ട് ശങ്കറാണ്. ശബരിമല തീർഥാടകർക്ക് ഇടത്താവളമായും ഇവിടങ്ങൾ ഉപയോഗിക്കാം. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കഴക്കൂട്ടത്ത് പൊതു ഉപയോഗത്തിനായി ഒരു സ്ഥലമുണ്ടായിരുന്നില്ല. തീർഥാടകർക്കൊപ്പം തന്നെ നാട്ടുകാർക്കും, ടെക്കികൾക്കുമെല്ലാം ഒഴിവുസമയം ചെലവഴിക്കാനുള്ള പൊതുയിടമായും ഇത് മാറും. ശൗചാലയങ്ങളടക്കമുള്ള പ്രാഥമിക സൗകര്യങ്ങളും ഇവിടെയുണ്ടാകും. കുളത്തിന് ചുറ്റും പാർക്കിലും പൂന്തോട്ടവും വച്ച് പിടിപ്പിക്കും.
അറുന്നൂറ്് പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയമാണ് നിർമിക്കുക. സാംസ്‌കാരിക സമ്മേളനങ്ങൾക്കും മറ്റും ഉപയോഗപ്പെടുന്നതാണ് ആംഫി തിയേറ്റർ.